ജനവാസമേഖലയില്‍ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്

വര്‍ക്കല എസ്.എന്‍. കോളേജിന് സമീപത്തെ ജനവാസമേഖലയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വര്‍ക്കല എസ്.എന്‍. കോളേജിന് സമീപം പ്രവീണ്‍ നിവാസില്‍ ഷീജയുടെ വീടിന്റെ ടെറസിലാണ് പുലിയോടെ സാദൃശ്യമുള്ള ജീവിയെ ഷീജ കണ്ടത്. വാട്ടര്‍ ടാങ്കിലെ വെള്ളം പരിശോധിക്കാനായി ടെറസില്‍ കയറിയതായിരുന്നു ഷീജ. ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ പുലി ടെറസില്‍ നിന്ന് ചാടി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയതായി അവര്‍ പറയുന്നു.
കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസമേഖലയില്‍ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ശിവഗിരി എസ്.എന്‍ കോളേജിനും ശിവഗിരി സ്‌കൂളിനും അവധി നല്‍കി. പുലി കോളേജിലെ കാട്ടിനുള്ളിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വര്‍ക്കലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്തിടെ കോഴിക്കോട് കല്യാണവീടിന്റെ പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























