അശ്രദ്ധയിൽ പൊലിഞ്ഞത് കുരുന്നു ജീവൻ ; ഓട്ടോയില്‍ കാറിടിച്ച്‌കൈക്കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു

കറുകാരന്റെ അശ്രദ്ധയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി. ഓട്ടോയില്‍ കാറിടിചതിനെ തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിക്കുകയായിരുന്നു . ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ്- ഫസീല ദമ്ബതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ മുഹമ്മദ് നയാന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലാണ് അപകടം.
അശ്രദ്ധമായി വന്ന കാര്‍ പെട്ടെന്ന് യൂടേണ്‍ എടുത്തപ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ആ സമയം ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിനുശേഷം കാര്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഫാത്വിമത്ത് സിയാന എന്ന മറ്റൊരു കുട്ടിയും കൂടിയുണ്ട്. ഓട്ടോയിലെ മറ്റു യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























