ദുരിതാശ്വാസ നിധിയിൽ നിന്ന് എട്ട് ലക്ഷം രൂപ എടുത്തതിൽ യാതൊരു തെറ്റുമില്ലെന്ന സിപിഎം നിലപാട് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസ നിധിയിലെ ഫണ്ട്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻറെ ഹെലികോപ്റ്റര്‍ യാത്ര വിവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന സിപിഎം നിലപാട് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വാസ നിധിയിലെ ഫണ്ടെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് തിരികെ പാര്‍ട്ടി യോഗത്തിന് പോകാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. ഇതില്‍ തെറ്റില്ലെങ്കില്‍ എന്തിനാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കിയത് എന്ന് മുഖ്യമന്തി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
https://www.facebook.com/Malayalivartha



























