ജെഡിയു മുന്നണി വിടുന്നതു സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല ;അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ

ജനതാദൾ-യു യുഡിഎഫ് മുന്നണി വിടുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നു കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ഹസൻ പറഞ്ഞു.
ജെഡിയു ഇടതു മുന്നണിയുടെ ഭാഗമാകുന്നതു സംബന്ധിച്ച് ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം കൈക്കൊണ്ടത്. മുന്നണി പ്രവേശം സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ യോഗത്തെ അറിയിക്കുകയായിരുന്നു.
യുഡിഎഫിൽ നിന്നതുകൊണ്ട് പാർട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ എൽഡിഎഫിലേക്കു പോകുന്നതാണ് നല്ലതെന്നും എൽഡിഎഫിലേക്കു പോകാനുള്ള അനുയോജ്യമായ സമയമാണിതെന്നും വീരേന്ദ്രകുമാർ യോഗത്തിൽ അറിയിച്ചു. തുടർന്നു പാർട്ടി ഏകണ്ഠമായാണ് തീരുമാനം കെെക്കൊണ്ടത്.
https://www.facebook.com/Malayalivartha



























