ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു; മാണിയുടെ കാര്യത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്; കേന്ദ്രത്തിലെ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതര ഇടതുപാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കാനം രാജേന്ദ്രൻ

ഇടതു മുന്നണിയിലേക്കെത്തുന്ന ജെ.ഡി.യുവിനെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കണമെന്നത് എല്‍.ഡി.എഫ് നയമാണ്. കേന്ദ്രത്തിലെ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതര ഇടതുപാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് നില്‍ക്കുക എന്നാല്‍ തിരഞ്ഞെടുപ്പിലെ സഖ്യമാണെന്ന് കരുതേണ്ട. മാണിയുടെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച് തങ്ങള്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് നിലവില്‍ എല്‍ഡിഎഫ് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കാനം വ്യക്തമാക്കി.
അതേസമയം ജെ.ഡി.യുവിന്റെ മുന്നണി മാറ്റം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും കിട്ടിയിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞു. എന്നാൽ അധികാര കൊതി മൂലമാണ് വീരേന്ദ്രകുമാർ മുന്നണി മാറുന്നതെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ ആരോപിച്ചു.
https://www.facebook.com/Malayalivartha



























