മുഖ്യമന്ത്രിക്ക് പിന്തുണയുമായി മാണി; എല്ലാ കാലഘട്ടത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്റ്റർ യാത്ര നടത്താറുണ്ട്, അതില്‍ വലിയ തെറ്റൊന്നും ഇല്ലെന്നും കെ എം മാണി

മുഖ്യമന്ത്രി പിണാറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ നിലപാടറിയിച്ച് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചാണ് മാണി രംഗത്തെത്തിയത്. എല്ലാ കാലഘട്ടത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്തരം യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ വലിയ തെറ്റൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്ര ചിലവിനുള്ള പണം ദുരിതാശ്വാസ ഫണ്ടില്‍ നിന്നും എടുത്തിട്ടുണ്ടെങ്കില്‍ ആ പണം പിന്നീട് തിരിച്ച് നല്‍കിയാല്‍ മതിയെന്നും മാണി പറഞ്ഞു. പിണറായിയോട് തനിക്ക് മൃദു സമീപനമാണോ എന്ന് മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ്സിനെ ഇടതു മുന്നണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നതിനിടയിലാണ് മാണിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha



























