സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്തുനിന്ന് നീക്കി ; നടപടി വ്യവസായവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന്

കെല്‍പാം എംഡി സ്ഥാനത്തുനിന്ന് സജി ബഷീറിനെ നീക്കി. വ്യവസായവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഹൈക്കോടതി വിധിയെ തുടർന്നാണ് എംഡി സ്ഥാനത്ത് സജി ബഷീർ തിരികെയെത്തിയത്. ഇയാളുടെ നിയമനം ഏരെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെ തുടർന്ന് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ വ്യവസായ മന്ത്രി എ.സി.മൊയ്തീന് കഴിഞ്ഞ ദിവസം വിളിച്ച് വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയാണ് എംഡി സ്ഥാനത്ത് നിന്ന് നീക്കിയുള്ള ഉത്തരവ്.
സജി ബഷീറിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ അഞ്ച് വിജിലന്‍സ് കേസുകളുണ്ട്. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കൂടാതെ 29 കേസുകളില്‍ ത്വരിത പരിശോധന നടക്കുന്നു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും. അനധികൃത സ്വത്ത് സമ്പാദന കേസ് സിബിഐക്ക് വിടാമെന്നും സര്‍ക്കാര്‍ഹൈക്കോടതിയെ അറിയിക്കും. അഡ്വ.ജനറലടക്കമുള്ളവരുടെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു.
https://www.facebook.com/Malayalivartha



























