നാട്ടുകാരെ ഭീതിയിലാക്കി സ്റ്റിക്കര്‍ പതിക്കലിനു പിന്നാലെ തീ വയ്ക്കല്‍

കുറച്ചു ദിവസം മുമ്പ് വീടുകളുടെ ജനാലകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചത് നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ എന്താണ് സംഭവമെന്ന് ഇതുവരെയും കണ്ടത്താനായില്ല. ഇതിനു പിന്നാലെയാണു ദുരൂഹതകള്‍ അവശേഷിപ്പിച്ചു കൊണ്ടു മറ്റൊരു സംഭവം കൂടി മല്ലപ്പള്ളിയില്‍ അരങ്ങേറിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ കുറ്റിപ്പൂവം തോമസ് ജോണിന്റെ വീടിനു പിറകിലെ അലക്കുകല്ലില്‍ വിറക് അടുക്കി പ്ലാസ്റ്റിക്കു വച്ച് ആരോ തീ കത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തീ കത്തിയതായി വീട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞു പോലീസ് എത്തി അന്വേഷണമാരംഭിച്ചു. ഈ ഭാഗത്തു പോലീസ് രാത്രികാല പെട്രോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























