പട്ടാപ്പകൽ വീട്ടിൽക്കയറി ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കൊച്ചിയിൽ

പട്ടാപ്പകൽ വീട്ടീൽ അതിക്രമിച്ച് കയറി ഒന്നരവയസുകാരനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചു. എറണാകുളത്ത് നെടുമ്പാശേരിയിലാണ് സംഭവം. പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം സ്വദേശികളായ സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെ ആസാം സ്വദേശിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
ഇയാൾ വീട്ടിലെത്തിയ സമയത്ത് കുഞ്ഞിന്റെ മുത്തശി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പരിസരത്ത് ആളില്ലെന്ന് മനസിലാക്കിയ ഇയാൾ ആദ്യം ഗേറ്റിൽ അടിച്ച് ബഹളമുണ്ടാക്കുകയും പ്രായമായ സ്ത്രീ മാത്രമാണ് ഉള്ളിലുള്ളതെന്ന് മനസിലായതോടെ ഇവരിൽ പരിഭ്രാന്തി സൃഷ്ടിക്കാനായി ശ്രമം. ഇതിനായി വീടിന്റെ മുന്‍വശത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടി ശബ്ദം കേട്ട് പരിഭ്രമിച്ച മുത്തശി ബീന വാതിൽ കുറ്റിയിട്ടെങ്കിലും വടി ഉപയോഗിച്ച് വാതിൽ തകർത്ത് ലോഹിറാം വീടിനുളളിൽ കയറുകയായിരുന്നു.ശേഷം കുഞ്ഞിനെ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. എതിര്‍ത്തതോടെ മുത്തശിയെ ആക്രമിച്ചു. ഒപ്പം അടുക്കളയിലെ വാതിലും പാത്രങ്ങളും നശിപ്പിച്ചു. ഈ സമയം കുഞ്ഞിനെയും എടുത്ത് ബീന അയൽ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു .
ബീനയുടെ നിലവിളി കേട്ട് അയൽക്കാർ ഓടികൂടുകയും പ്രതിയെ പിടിക്കുകയുമായിരുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘത്തിലെ കണ്ണിയാണോ ഇയാൾ എന്ന് അന്വേഷണം തുടങ്ങി. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്താനിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha



























