ഇരിപ്പിടം മുന്നിലാക്കി; ലോക കേരളസഭ സമ്മേളനത്തില്‍നിന്നും ഇറങ്ങിപ്പോയ എം.കെ മുനീര്‍ തിരിച്ചെത്തി

ലോക കേരള സഭ സമ്മേളനത്തില്‍ ഇരിപ്പിടം ഒരുക്കിയതിലുണ്ടായ വീഴ്ചമൂലം ഇറങ്ങിപ്പോയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ തിരിച്ചുവന്നു. മുന്‍ നിരയില്‍ ഇരിപ്പിടം ഒരുക്കിയതിനെ തുടര്‍ന്നു തിരിച്ചെത്തുകയായിരുന്നു.
നേരത്തെ സീറ്റ് ഒരുക്കിയതിൽ അവഗണിച്ചെന്നുംപറഞ്ഞു അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു . വ്യവസായികൾക്കും പിന്നിലായി പ്രതിപക്ഷ ഉപനേതാവിന് സീറ്റ് ഒരുക്കിയതിലായിരുന്നു പ്രതിഷേധം. കക്ഷി നേതാവ് എന്ന സ്ഥാനം ചെറുതാകാൻ പാടില്ല, അതിനാലാണ് ബഹിഷ്കരിച്ചതെന്ന് എം.കെ.മുനീർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























