ലോക ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ പ്രധാനമന്ത്രി മോദി

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2015 ലെ പട്ടികയിൽ മോദി അഞ്ചാം സ്ഥാനത്തായിരുന്നു. ഗാല്ലപ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക സർവേയാണ് അന്താരാഷ്ട്ര നേതാക്കളെ കുറിച്ചുള്ള അഭിപ്രായം തേടി പട്ടിക തയ്യാറാക്കിയത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മൂന്നാംസ്ഥാനത്തെത്തുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുച്ചിന്‍, ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മോദി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ നാലാമതായും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ആഞ്ചാമതായും തെരഞ്ഞെടുക്കപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുച്ചിന്‍, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗ എന്നിവര്‍ യഥാക്രമം ആറും ഏഴും സ്ഥാനത്തെത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആങ്കെല മെര്‍ക്കല്‍, പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രേണ്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് പത്താം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha



























