കോവളത്ത് മദ്യപിച്ച് അടിപിടി ഒരാള്‍ക്ക് കുത്തേറ്റു, സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

കോവളത്ത് മദ്യപ സംഘം തമ്മില്‍ അടിപിടി. ഒരാള്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവളം നീലകണ്ഠ കോളനിയില്‍ അഭിലാഷ് (32) നാണ് പരിക്കേറ്റത്. കത്തികൊണ്ട് ഞെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒരുമണിയോടെ കോവളം പാലസ് ജംഗഷനിലായിരുന്നു സംഭവം നടന്നത്. കൂട്ടം ചേര്‍ന്ന് മദ്യപിച്ച ശേഷം സംഘം തമ്മില്‍ തല്ലുകയായിരുന്നുവെന്ന് കോവളം പോലീസ് അറിയിച്ചു. യുവാവ് അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. ഒളിവില്‍ പോയവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























