കായൽ കൈയേറ്റം ;തോമസ്ചാണ്ടിക്കെതിരായ ഹർജികളിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി

മൂൻ ഗാതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഭൂമി തിരിച്ചു പിടിച്ച് ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ആലപ്പുഴ സ്വദേശി ബി.കെ. വിനോദ്, തൃശൂർ സ്വദേശി മുകുന്ദൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഭൂമി കൈയേറിയിട്ടില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കൈയേറ്റം കണ്ടെത്തിയാൽ ഭൂമി വിട്ടു നൽകമെന്നും അദ്ദേഹം ഹൈകോടതിയെ അറിയിച്ചു. രണ്ട് ഭാഗത്തിെന്‍റെയും വാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ ഹൈക്കോടതി മാറ്റിയത്.
https://www.facebook.com/Malayalivartha



























