ജെ.ഡി.യു തീരുമാനം വിശ്വാസ വഞ്ചനയും അവസരവാദവും; തോളിലിട്ട മേല്‍മുണ്ട് താഴെ വീണു പോകുന്നത് പോലെ മാത്രമാണത്; ജെ.ഡി.യുവിന്റെ അവസരവാദപരമായ തീരുമാനം സി.പി.എം പാഠമാക്കണമെന്നും എം എം ഹസൻ

യുഡിഎഫ് വിടാനുള്ള ജെ.ഡി.യു തീരുമാനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍. ജെ.ഡി.യു തീരുമാനം വിശ്വാസ വഞ്ചനയും അവസരവാദവുമാണ് തോളിലിട്ട മേല്‍മുണ്ട് താഴെ വീണു പോകുന്നത് പോലെ മാത്രമാണതെന്നും ഹസൻ പറഞ്ഞു. ജെ.ഡി.യു പോകുന്നത് യു.ഡി.എഫിന് യാതൊരു നഷ്ടവുമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് സ്വര്‍ണ്ണ താലത്തില്‍ എല്‍.ഡി.എഫിന് നല്‍കിയാണ് ജെ.ഡി.യു മുന്നണി വിടുന്നത്. ജെഡിയുവിന്റെ അവസരവാദപരമായ തീരുമാനം സിപിഎം പാഠമാക്കണം. യു.ഡി.എഫ് കാണിച്ച മര്യാദ ജെ.ഡി.യു തിരിച്ചു കാണിച്ചില്ലെന്നും ഹസൻ പറഞ്ഞു.
https://www.facebook.com/Malayalivartha



























