കെ.എസ്.ആര്‍.ടി.സി കനിഞ്ഞില്ല; ആഹാരത്തിനുപോലും വഴിയില്ലാതെ കഷ്ടപ്പെട്ട വീട്ടമ്മ ആത്മഹത്യാ ചെയ്തു

അഞ്ച് മാസമായി കെ.എസ്.ആര്‍.ടി.സി കുടുംബപെന്‍ഷന്‍ കിട്ടിയില്ല. ഒടുവിൽ ഈ പെൻഷനെമാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് ആത്മഹത്യ ചെയ്തത്. തങ്കമ്മയും ബുദ്ധിമാന്ദ്യമുള്ള മകനും കഴിഞ്ഞിരുന്നത് ഈ പെൻഷൻ കിട്ടിയിട്ടായിരുന്നു. എന്നാല്‍ പെന്‍ഷന്‍ കിട്ടാതെ വന്നതോടെ ഇവർക്ക് ആഹാരത്തിനുപോലും വകയില്ലാതെയായി.
ആത്മഹത്യ ചെയ്യുന്നതിന്റെ അന്ന് രാവിലെയും അവർ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരുന്നതായി അയൽവാസികൾ പറയുന്നു. പിന്നീട് ഉച്ചയോടെയാണ് വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയില്‍ തങ്കമ്മയെ അയല്‍വാസികള്‍ കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പാണ് കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന ഇവരുടെ ഭര്‍ത്താവ് മാധവന്‍ മരണപ്പെടുന്നത്. ഭർത്താവിന്റെ മരണശേഷം ഇവരുടെ ആകെയുള്ള വരുമാനം പെൻഷനായിരുന്നു.
https://www.facebook.com/Malayalivartha



























