പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന കിടിലൻ പ്രഖ്യാപനവുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി

രണ്ടു മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന വമ്പന്‍ വാഗ്ദാനവുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി. ഐടി മേഖലയിലാണ് യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ചത്. ഇതിനായി ലുലു സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കി. ലോക കേരള സഭയിലാണ് പ്രമുഖ വ്യവസായി യൂസഫലി പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും പറഞ്ഞു.
സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് ലോക കേരളസഭ.
https://www.facebook.com/Malayalivartha






















