എകെജിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വി ടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം

എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയുണ്ടായി. പരസ്യമായി പലരും ബൽറാമിനെ ന്യായീകരിച്ചും കുറ്റപെടുത്തിയും മുന്നോട്ട് വന്നിരുന്നു. ന്യായീകരണങ്ങളെക്കാളും വിമർശനങ്ങളായിരുന്നു കൂടുതൽ. സോഷ്യല്‍ മീഡിയയും പ്രതിഷേധത്തിനു ഉപയോഗിക്കുകയാണ്. ബൽറാമിന്റെ പരാമർശത്തിൽ പ്രതിഷേധം അറിയിക്കാന്‍ ഇന്ന് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി കറുപ്പ് നിറമാക്കാനാണ് ആഹ്വാനം. #blackday, #balramlies, #balramshouldapologize തുടങ്ങിയ ഹാഷ്ടാഗുകള്‍ രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റികൊണ്ടാണ് ബല്‍റാമിനെതിരെയുള്ള പ്രതിഷേധം.
മുൻപ് സോഷ്യല്‍ മീഡിയയുടെ കറുപ്പണിഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെ പരിഹസിച്ചുകൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണെന്നും കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണെന്നും ബല്‍റാം പരിഹസിച്ചിരുന്നു.
https://www.facebook.com/Malayalivartha






















