സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും, പുറത്ത് നിന്നുള്ളവരെ ക്ഷികളെ ചേര്‍ത്തതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍

സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അതിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സരിതയുടെ കത്തടക്കം നിരവധി രേഖകള്‍ പരിശോധിച്ചു. ഉമ്മന്‍ചാണ്ടി സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. ആരോപണങ്ങള്‍ സംബന്ധിച്ച് ഉമ്മന്‍ചാണ്ടിക്ക് നോട്ടീസ് നല്‍കിയതിന്റെ രേഖകള്‍ കമ്മിഷന്റെ പക്കലുണ്ട്. ഓരോ ആക്ഷേപത്തിനും പ്രത്യേകം നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ അറിയിക്കും.
നിയമസഭയ്ക്ക് അകത്തും പുറത്തുമുള്ള ആക്ഷേപങ്ങള്‍ കമ്മീന്‍ പരിശോധിച്ചു. അന്വേഷണം തുടങ്ങിക്കഴിഞ്ഞ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെയും അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയനെയും കക്ഷിചേര്‍ത്തതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. ഇത് നിയമവിരുദ്ധമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം. കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് പ്രധാനഭാഗങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ പുറത്ത് വിട്ടത് സ്വാഭാവിക നീതി നിഷേധിക്കലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പൗരന്റെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോടതി പറഞ്ഞിരുന്നു. വിചാരണ വേളയില്‍ പരിഗണിക്കേണ്ട വിഷയങ്ങളാണ് മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സരിതയുടെ കത്ത് പൊതുസമൂഹം ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha






















