ട്യൂഷൻ ക്‌ളാസിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യലഹരിയിൽ അബോധാവസ്ഥയോടെ വഴിയരികിൽ; നാട്ടുകാർ തൂക്കിയെടുത്ത് ആശുപത്രിയിലേക്ക്.. സംഭവം കോഴിക്കോട്

അബോധാവസ്ഥയില്‍ വഴിയരികില്‍ നിന്നാണ് മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ കണ്ടെത്തിയത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂന്നുപേരും. അമിതമായ അളവില്‍ മദ്യം കഴിച്ച മൂന്നു വിദ്യാര്‍ത്ഥികളും അബോധാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിദ്യാര്‍ത്ഥികളില്‍ ഒരാളെ ബീച്ച് ആശുപത്രിയിലും, മറ്റു രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്തായി വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.
ആദ്യം ബിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ നില മെച്ചമായതായാണ് വിവരം. ആദ്യമായി മദ്യം കഴിച്ച മൂന്നംഗ സംഘമാണ് അബോധാവസ്ഥയില്‍ ആയത്.
ട്യൂഷന്‍ ക്ലാസില്‍ പത്താം തരം ക്ലാസുകള്‍ കഴിഞ്ഞത് ആഘോഷിക്കാനാണ് കുട്ടികള്‍ മദ്യം കഴിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം നടത്തി വരുകയാണ്.
https://www.facebook.com/Malayalivartha






















