ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടോടി; ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് ഗുരുതര പരുക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടോടി. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്കേറ്റു. ആനത്താവളത്തിലെ വിഷ്ണു എന്ന ആന ഇടഞ്ഞോടി പാപ്പാനായ ഉണ്ണിക്കണനെയാണ് കുത്തിയത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ മറ്റ് രണ്ട് ആനകള്‍ ഇടഞ്ഞ് ആനത്താവളത്തിന് പുറത്തേക്ക് ഓടി. കൊമ്ബന്‍ പീതാംബരനും പിടിയാനയായ ലക്ഷ്മി കൃഷ്ണ എന്നീ ആനകളാണ് പുറത്തേക്ക് ഓടിയത്. ഈ ആനകളെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞമാസം പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ മൂന്ന് ആനകള്‍ വിരണ്ടിരുന്നു. ആനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ പാപ്പാനായ സുഭാഷ് മരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















