കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹം; മാതൃരാജ്യത്തോട് സ്നേഹമില്ലങ്കില്‍ ചൈനയിലേക്ക് പോകുന്നതാണ് നല്ലത്; ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം; കോടിയേരിക്കെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാജ്യദ്രോഹ നിലപാടാണ് കോടിയേരി സ്വീകരിക്കുന്നതെന്നും മാതൃരാജ്യത്തോട് സ്നേഹമില്ലങ്കില്‍ ചൈനയിലേക്ക് പോകുന്നതാണ് നല്ലതെന്നും കുമ്മനം തുറന്നടിച്ചു. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണമെന്നും ദേശവിരുദ്ധ ശക്തികള്‍ക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഏകാധിപത്യ രാജ്യങ്ങളായ ഉത്തര കൊറിയയെയും ചൈനയെയും കോടിയേരിയും പിണറായി വിജയനും പ്രകീര്‍ത്തിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് പാക്കിസ്ഥാനില്‍ നിന്നുള്ളതിനേക്കാള്‍ ഭീഷണി ചൈനയില്‍നിന്നാണ് അതിനാല്‍ ഇന്ത്യന്‍ സൈന്യം ചൈനാ അതിര്‍ത്തിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കരസേനാ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന വന്നത്.
https://www.facebook.com/Malayalivartha






















