അയ്യപ്പ വിളികളുമായി സന്നിധാനം; മകരജ്യോതി ദർശിക്കാൻ ആയിരങ്ങൾ ശബരിമലയിൽ; കനത്ത സുരക്ഷ ഒരുക്കി പോലീസ്

ശബരിമലയിൽ ആയിരങ്ങൾ മകരജ്യോതി ദർശിച്ചു. സന്നിധാനത്തെ ദീപാരാധനയ്ക്ക് ശേഷം വൈകീട്ട് 6.40ഓടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്തിന് പുറമേ പാഞ്ചാലിമേട്, പരുന്തംപാറ, പുല്ലുമേട് തുടങ്ങിയ പ്രദേശങ്ങളിലും മകരവിളക്ക് ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.
വൈകീട്ട് അഞ്ചുമണിയോടെ തിരുവാഭരണ ഘോഷയാത്ര ശബരി പീഠത്തില്‍ എത്തിയിരുന്നു. ആറരയോടെ സന്നിധാനത്ത് എത്തിയ തിരുവാഭരണം മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് ഏറ്റുവാങ്ങി. പിന്നീട് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു. ഇതിനുശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.
മുന്‍കാലങ്ങളേക്കാള്‍ വലിയ ഭക്തജനത്തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha






















