പ്ലസ് ടുകാരനുമായുള്ള പ്രണയം അവസാനിപ്പിക്കുന്നതിന് മാതാപിതാക്കള്‍ സുഹൃത്തിന്റെ വീട്ടിലാക്കിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് മറ്റൊരു ദുരന്തം ; മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് കണ്ണൂരിൽ

മകളെ പ്ലസ് ടുകാരനുമായുള്ള പ്രണയബന്ധത്തില്‍ നിന്നും അകറ്റുന്നതിന് മകളെ കൂട്ടുകാരന്റെ വീട്ടിലേക്ക് മാറ്റിയ മാതാപിതാക്കളെ കാത്തിരുന്നത് മറ്റൊരു ദുരന്തം. പ്ലസ് ടു വിദ്യാര്‍ത്ഥിയുമായുള്ള പത്താം €ാസ് വിദ്യാര്‍ത്ഥിനിയുടെ പ്രണയം അവസാനിപ്പിക്കുന്നതിനാണ് പെണ്‍കുട്ടിയെ കുടുംബ സുഹൃത്തായ വര്‍ഗീസിന്റെ (57) വീട്ടിലേക്ക് മാറ്റിയത്. എന്നാല്‍ അവിടെ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ലൈംഗിക പീഡനവും. കണ്ണൂര്‍ കൊട്ടിയൂരിലാണ് സംഭവം. ബിദര്‍ക്കാട് മുണ്ടനിശേരി വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരാഴ്ച മുന്‍പ് പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍ വച്ച് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയുമായുള്ള പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വര്‍ഗീസിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെ താമസിച്ചുവരികെ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വച്ച് വര്‍ഗീസ്, പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഫര്‍ണിച്ചര്‍ കടയില്‍ വച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ കടയില്‍ ചിതലിന് അടിക്കാന്‍ വച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു. വിഷം കഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ വര്‍ഗീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുത്ത് സൂക്ഷിച്ചിരുന്നു. സംഭവം വിവാദമായതോടെ ചിത്രങ്ങള്‍ നീക്കം ചെയ്തു.
https://www.facebook.com/Malayalivartha






















