വീട്ടിലെത്തിയപ്പോള്‍ കണ്ടത്... എറണാകുളത്ത് വീണ്ടും വന്‍ കവര്‍ച്ച, 100 പവനും ഒരു ലക്ഷവും കവര്‍ന്നു

എറണാകുളത്തെ ഞെട്ടിച്ച് വീണ്ടും വന്‍കവര്‍ച്ച. ആലുവയ്ക്കടുത്ത് തോട്ടുമുഖത്തെ വീട് കുത്തിക്കുറന്ന് 100 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. വീട്ടുകാര്‍ മലപ്പുറത്തേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. അവര്‍ വന്നു നോക്കിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നതും പോലീസിനെ അറിയിച്ചതും
മോഷണത്തിന് ശേഷം ഉപേക്ഷിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന് സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു കഠാരയും വീടു കുത്തിത്തുറക്കാനുള്ള ആയുധങ്ങളുമാണ് കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha






















