ശ്രീജിത്തിന് പൂർണ്ണ പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീത് രംഗത്ത്

അനുജന്റെ കസ്റ്റഡി മരണം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന നെയ്യാറ്റിൻകര ശ്രീജിത്തിന് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീത് രംഗത്തെത്തി.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പിന്തുണ അറിയിച്ചത്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. നീതി ലഭിക്കുന്നത് വരെ നമുക്ക് പോരാടാം എന്ന് പറയുന്ന പോസ്റ്റോടുകൂടിയാണ് താരം പിന്തുണയറിയിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മലയാളി താരം റിനോ ആന്റോയുമുള്ള ചിത്രത്തിനൊപ്പമാണ് താരം ഫേസ്ബുക്കിൽ പിന്തുണയറിയിച്ചത്. ഇന്നത്തെ വിജയം നിനക്കു വേണ്ടി സമർപ്പിക്കുന്നതായും വിനീത് പറയുന്നു.
https://www.facebook.com/Malayalivartha






















