കടയ്ക്കലില്‍ 68 കാരി മുഖത്ത് തലയിണ അമര്‍ത്തി മരിച്ച നിലയിൽ

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ മരിച്ചനിലയിൽ. കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ പുതുക്കോട് സ്വദേശി 68 കാരിയായ സീതാമണിയെയാണ് വീട്ടിനുള്ളില്‍ തലയിണ അമര്‍ത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സീതാമണിയുടെ മക്കളെല്ലാം മറ്റു സ്ഥലങ്ങളിലാണ്. കടയ്ക്കല്‍ മാര്‍ക്കറ്റിന് സമീപമുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു സീതാമണിയുടെ താമസം. കഴിഞ്ഞമൂന്ന് ദിവസമായി ഫോണില്‍ കിട്ടാത്തതിനെത്തുടർന്ന് മക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇതേതുടര്‍ന്ന് കടയ്ക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊട്ടാരക്കര റൂറല്‍ എസ് പിയുടെ നേതൃത്തത്തില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില്‍ ഡെറ്റോള്‍ ഒഴിച്ചിരുന്നതായും കണ്ടെത്തി. വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും വ്യക്തമായി. സീതാമണിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ബുധനാഴ്ച സമീപത്തെ ഒരു യോഗത്തില്‍ പങ്കെടുത്തതിന് ശേഷം നാട്ടുകാര്‍ ആരും ഇവരെ കണ്ടിരുന്നില്ല. മക്കളുടെ ആരുടെയെങ്കിലും വീട്ടില്‍ പോയിട്ടുണ്ടാകുമെന്നാണ് വിചാരിച്ചതെന്ന് അയൽക്കാർ പറയുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ മരണവുമായ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. കൊലപാകതമാണോ എന്ന സംശയത്തെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























