റോഡിൽ ആളൊഴിയുന്ന സമയത്ത് ബൈക്കിലെത്തും; ശേഷം വനിതാഹോസ്റ്റലിനുമുന്നിൽ നഗ്നതാപ്രദർശനം; യുവാവ് പിടിയിലായി

റോഡിൽ ആളൊഴിയുന്ന സമയത്ത് ബൈക്കിലെത്തി വനിതാഹോസ്റ്റലിനുമുന്നിൽ നഗ്നതാപ്രദർശനം നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തേവള്ളി പാലസ് നഗർ ആനന്ദം വീട്ടിൽ ഉണ്ണികൃഷ്ണനെ (40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കർബലയിലെ വനിതാ ഹോസ്റ്റലിന് മുൻപിൽ നഗ്നതാപ്രദർശനം നടത്തുക ഇയാളുടെ പതിവായിരുന്നു. ഇന്നലെ രാവിലെ 10.30ന് ഹോസ്റ്റലിന് മുന്നിൽ നിന്ന് പിങ്ക് പൊലീസിന്റെ പട്രോളിംഗ് സംഘമാണ് ഇയാളെ പിടികൂടിയത്. ഉണ്ണികൃഷ്ണൻ ഹോസ്റ്റലിന് മുൻപിലുണ്ടെന്ന വിവരമറിഞ്ഞ് പിങ്ക് പൊലീസ് എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇത്തരക്കാർക്കെതിരെ നിരവധി തവണ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടികളെ ശല്യം ചെയ്യുന്ന സാമൂഹികവിരുദ്ധരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കി. കർബലയിലും പരിസരത്തും ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. പൂവാല ശല്യം കാരണം കുപ്രസിദ്ധി നേടുകയാണ് കർബല ജംഗ്ഷനും പരിസരവും. കർബലയിലെ റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് കൂടി റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോകുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്.
https://www.facebook.com/Malayalivartha






















