പൊന്നനുജന്റെ നീതിക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമര പോരാട്ടം നടത്തുന്ന ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ ഒരു കാലത്ത് മിസ്റ്റര്‍ തിരുവനന്തപുരം

പൊന്നനുജന്റെ നീതിക്കായി സമര പോരാട്ടം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. സെക്രട്ടറിയേറ്റിന് മുന്നില്‍ മെലിഞ്ഞുണങ്ങിയ ഈ ചെറുപ്പക്കാരനെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ നാം മറന്നിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആ ചെറുപ്പക്കാരന് വേണ്ടി കേരളം ഒന്നടങ്കം തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.
എന്നാൽ മെലിഞ്ഞുണങ്ങിയ ശരീരവും തളര്‍ന്ന് തുടങ്ങിയ മനസുമായി നീതിക്കായി കാത്തിരിക്കുന്ന ശ്രീജിത്ത് ഒരുകാലത്ത് തലസ്ഥാന നഗരിയെ വിജയ തിളക്കത്തിലെത്തിച്ച മിസ്റ്റര്‍ തിരുവനന്തപുരമായിരുന്നു. 2005 - 07 കാലത്ത് 65 കിലോ വിഭാഗത്തില്‍ കേരളത്തിലെ ശരീര സൗന്ദര്യ മത്സരങ്ങളില്‍ തിരുവനന്തപുരത്ത് സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീജിത്ത്.
തിരുവനന്തപുരം ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംസ്ഥാന ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംഘടിപ്പിച്ച അനേകം ശരീര സൗന്ദര്യ മത്സരങ്ങളില്‍ ശ്രീജിത്ത് വിജയിച്ചിട്ടുണ്ട്. സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ശ്രീജിത്തിന്റെ സമരം.
ഒറ്റയാൾ പോരാട്ടം പോലെ തുടങ്ങിയ ഈ സമരത്തിന് ഇന്നിപ്പോൾ ശ്രീജിത്തിന് പിന്തുണയറിയിച്ച് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

https://www.facebook.com/Malayalivartha






















