സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും റെക്കോര്‍ഡിംഗ് സംവിധാനമുള്ള സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ലോക്കപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ റെക്കോര്‍ഡിംഗ് സംവിധാനമുള്ള സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത കസ്റ്റഡിയും അവസാനിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ പോലീസ് മര്‍ദിക്കുന്നുവെന്ന പരാതികള്‍ ഏറിവരികയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന വൃക്ക രോഗിക്ക് കസ്റ്റഡിയില്‍ അവശ്യമരുന്നുകള്‍ നിഷേധിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
രോഗിയായ പ്രതിക്ക് വൈദ്യസഹായം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha






















