വാഹന നികുതി വെട്ടിച്ചകേസിൽ അമല മുട്ടുമടക്കി; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ തുടരുന്നു...

പുതുച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോൾ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. അമല പോളിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഒരു മണി വരെ തുടരും.
ഒരു മണിവരെ അമലയെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ അമലയോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമല ഇതിന് തയ്യാറായിരുന്നില്ല.
തുടര്‍ന്ന് അമലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ അമലാ പോള്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha






















