തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാം തവണയും സുപ്രീം കോടതി ബെഞ്ച് പിന്‍മാറി ; കേസ് വെള്ളിയാഴ്ച പരിഗണിക്കും

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്നും രണ്ടാം തവണയും സുപ്രീം കോടതി ബെഞ്ച് പിന്‍മാറി. ജസ്റ്റീസ് എ.എന്‍ കന്‍വില്‍ക്കറിനു പിന്നാലെ ജസ്റ്റീസ് അഭയ് മനോഹര്‍ സാത്രെയാണ് പിന്‍മാറിയത്. ഇതേതുടര്‍ന്ന് കേസ് വെള്ളിയാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും.
കഴിഞ്ഞ ദിവസം ജസ്റ്റീസ് എ.എന്‍ കന്‍വില്‍ക്കറും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റീസാണ് ഹര്‍ജി വീണ്ടും അഭയ് മനോഹര്‍ സാത്രെയുടെ ബെഞ്ചിലേക്ക് അയച്ചത്.
ഭൂമി കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha






















