ശ്രീജിത്തിന്റെ അമ്മയോട് എല്ലാ രേഖകളും നല്‍കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം

സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരം 766 ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഇടപെടുന്നു. ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള ഗവര്‍ണറെ കണ്ടിരുന്നു.
തുടര്‍ന്നാണ് ഗവര്‍ണര്‍ ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. 2014 മുതലുള്ള രേഖകളുമായി മറ്റന്നാള്‍ വീണ്ടും ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha






















