നടിയെ ആക്രമിച്ച കേസ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ രഹസ്യ മൊഴി നൽകുന്നു

നടിയെ ആക്രമിച്ച കേസ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ രഹസ്യ മൊഴി നൽകുന്നു. തനിക്ക് ചില കാര്യങ്ങൾ രഹസ്യവുമായി അറിയിക്കാനുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് കോടതി രഹസ്യ മൊഴിരേഖപ്പെടുത്തുന്നത്.
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാക്കേസ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. കുറ്റപത്രത്തില്‍ പറയുന്ന രേഖകളെല്ലാം കിട്ടി ബോധ്യപ്പെട്ടുവെന്നു പ്രതികളെല്ലാവരും അറിയിച്ചാലേ കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്കു കമിറ്റ് ചെയ്യാനാകൂ. ദിലീപ് ഹര്‍ജി നല്‍കുന്നതോടെ ഈ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കു ഇന്നു കൈമാറാനിടയില്ല. റിമാന്‍ഡിലുള്ള പ്രതികളില്‍ ചിലര്‍ക്കു ജാമ്യം കിട്ടാനുണ്ട്. ഇവരെ വിചാരണത്തടവുകാരായി നിലനിര്‍ത്താനാണ് പോലീസിന്റെ നീക്കം.
https://www.facebook.com/Malayalivartha






















