ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി അറസ്റ്റിൽ

പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രണ്ട് ആൾജാമ്യത്തിലാണ് വിട്ടയച്ചത്. 2010 മുതലാണ് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. 80 ലക്ഷത്തോളം വിലവരുന്ന ഒഡിക്യൂ കാറാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. അവിടുത്തെ ആര്‍ടി ഓഫീസിലെ രേഖകള്‍ പ്രകാരം ത്രി സിഎ കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ്‌ഗോപി നല്‍കിയിരിക്കുന്നത്.
പക്ഷെ ഈ വിലാസത്തില്‍ താമസിക്കുന്നവര്‍ക്കോ ഈ ഫളാറ്റില്‍ താമസിക്കുന്നവര്‍ക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയില്‍ തന്റെ ഔദ്യോഗിക വാഹമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha






















