കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ. കുറ്റപത്രങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും തനിക്കെതിരായ രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
പെൻഡ്രൈവിന്‍റെ ഉളളടക്കം പ്രോസിക്യൂഷന്‍റെ കേസുമായി ഒത്തുപോകുന്നതല്ല. അതിനാൽ പെൻഡ്രൈവിന്‍റെ പകർപ്പ് ലഭ്യമാക്കണം.
കേസിൽ രണ്ട് ഹരജികളാണ് ദിലീപ് അങ്കമാലി കോടതിയിൽ നൽകിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതി മാർട്ടിന്‍റെ രഹസ്യ മൊഴിയെടുത്തു. ക്രമിനൽ നടപടി ക്രമം അനുസരിച്ച് മജിസ്ട്രേറ്റ് നേരിട്ടാണ് മൊഴിയെടുത്തത്.
https://www.facebook.com/Malayalivartha






















