മാനന്തവാടി, കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കര്‍ണ്ണാടക സ്വദേശികളായ 27അയ്യപ്പ ഭക്തര്‍ക്ക് പരിക്ക്. മാനന്തവാടി, കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മാനന്തവാടി കൊയിലേരിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടം നടന്നത്. കെ.എ 51 സി 1046 ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. മറ്റുള്ളവരുടെ പരിക്കുകള്‍ നിസ്സാരമാണ്. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ബംഗളൂരു പീനിയ സെക്കന്റ് സ്ട്രീറ്റ് സ്വദേശികളായ മഹേഷ് കുമാര്‍ (35),മഞ്ജുനാഥ് (30)ഗുരുരാജ് (39),ചെന്ന കേശവന്‍ (40),വിനി (15),സുരേഷ് (25),ഷിബു(17)നാഗേന്ദ്ര(37),സെല്‍വരാജ്(17),വിശ്വനാഥ് (39),തേജസ്വിനി(10),സന്തോഷ് (29),ദിലീപ് (24),ശിവകുമാര്‍(24),ദിനേശ്(31),വേദമൂര്‍ത്തി (27),വാസുദേവ ഭണ്ഡാരി(51),പുരുഷോത്തമന്‍ (38),നഞ്ചരാജ് (43),സിദ്ധരാജ്(43),ചേതന്‍(22),വി.ഗൗഡ(41),നാഗരാജ്(48),മണിരാജ് (22),നകുല്‍(12),ഗോവിന്ദരാജ് (38),ശ്രീനിവാസ് (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.തേജസ്വിനിക്കാണ് തലയ്ക്ക് സാരമായി പരുക്കേറ്റത്.
https://www.facebook.com/Malayalivartha






















