ഉറപ്പ് നൽകാതെ മുഖ്യമന്ത്രി; മരണം വരെ സമരം തുടരുമെന്ന് ശ്രീജിത്ത്

സഹോദരന്‍ ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് നൽകിയതെന്നും കോടതിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ശ്രീജിത്ത് വ്യക്തമാക്കി.
നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം നടത്തുന്നത്. ശ്രീജിത്തിന്റെ സമരം 766 ദിവസം പിന്നിട്ടിരുന്നു. സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെയാണ് സമരം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് ചർച്ചക്ക് ക്ഷണിച്ചത്.
https://www.facebook.com/Malayalivartha






















