എല്ലാം ഊഹാപോഹം; പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ലെന്ന് കെ ശശീന്ദ്രന്‍

കോവൂര്‍ കുഞ്ഞുമോന് മന്ത്രി സ്ഥാനം നൽകുന്നത് സംബന്ധിച്ച് നടക്കുന്ന ചർച്ചകളെല്ലാം വെറും ഊഹാപോഹം മാത്രമാണെന്ന് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. പാര്‍ട്ടി നേതാക്കള്‍ ആരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ട ഗതികേട് എന്‍ സി പിക്ക് ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, എന്‍സിപിയില്‍ ഒഴിവുള്ള മന്ത്രിസ്ഥാനത്തേക്ക് കോവൂര്‍ കുഞ്ഞുമോൻ എത്തുമെന്ന് തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനായി പീതാംബരൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ കോവൂര്‍ കുഞ്ഞുമോൻ നിഷേധിച്ചു.
എന്‍.സി.പിക്ക് മന്ത്രിമാരില്ലാത്തതിനാല്‍ എത്രയും വേഗം കേരളത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന മന്ത്രിസ്ഥാനത്ത് ആളെ എത്തിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പീതാംബരന്‍ മാസ്റ്ററും മാണി സി.കാപ്പനും ശരത്പവാറിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















