ശ്രീജിത്തിന്റെ ആവശ്യം നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും; ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സി ബി ഐ അന്വേഷണത്തിന് കത്തയച്ചിരുന്നു; സർക്കാർ എല്ലാ വിധ പിന്തുണയും ശ്രീജിത്തിന് നൽകുമെന്നും മുഖ്യമന്ത്രി

ശ്രീജിത്തിന്റെ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസ്സെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീജിത്തുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം ഫേസ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ശ്രീജിത്തിന്റെ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ശ്രീജിത്തിന്റെ വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീജിത്തിന് സർക്കാർ എല്ലാ വിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
https://www.facebook.com/Malayalivartha






















