സഹോദരൻ ശ്രീജീവിന്റെ ദുരൂഹ മരണം; ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയിൽ

സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന ഒറ്റയാൾ പോരാട്ടം രണ്ട് വർഷമായി തുടരുകയാണ്. നിരവധിപേർ ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയിലെത്തും.
നേരത്തെ ഇതുസംബന്ധിച്ച കേസിലെ നിയമപോരാട്ടം പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ഒതുങ്ങിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും നിയമപോരാട്ടത്തിന് ശ്രീജിത്ത് ഒരുങ്ങുന്നത്. ശ്രീജിവിന്റെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷണം തീരുമാനമായെങ്കിലും നടപടിക്രമങ്ങള്‍ തുടങ്ങുംവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ഇതിനിടെ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നിലപാടില്‍ നിന്ന് പുറകോട്ടില്ല. പോലീസ് കംപ്ലയിന്റ് അഥോറിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കെതിരെ സമ്പാദിച്ച സ്റ്റേ നീക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെടുന്നു. അഭിഭാഷകന്‍ മുഖേന ശ്രീജിത്ത് ഇന്ന് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
https://www.facebook.com/Malayalivartha






















