ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്ക്; സംഭവം ഹരിപ്പാട്

ഹരിപ്പാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. നങ്ങ്യാർകുളങ്ങരയിൽ വെച്ചായിരുന്നു അപകടം.
അഞ്ചാലുംമൂട്ടിലേക്ക് വരവേയാണ് ബസ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















