സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ മുതിര്‍ന്ന നേതാവ് എം. എം ലോറന്‍സ് പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പൊതുസമ്മേളന നഗരിയായ മറൈന്‍ െ്രെഡവില്‍ ഇന്നലെ സംസ്ഥാന സമിതി അംഗം സി.എന്‍ മോഹനന്‍ പതാക ഉയര്‍ത്തി.
മുഴുവന്‍ ഏരിയ കമ്മിറ്റികളിലും വലിയ അസ്വാരസ്യങ്ങളില്ലാതെയാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായത്. വിഭാഗീയത പൂര്‍ണ്ണമായി തുടച്ച് നീക്കാനായെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം
https://www.facebook.com/Malayalivartha






















