തോമസ് ചാണ്ടിക്കെതിരായ എഫ്ഐആര്‍ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരായ എഫ്ഐആര്‍ കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം, ഗൂഡാലോചന, അധികാര ദുർവിനിയോഗം തുടങ്ങിയവയാണ് പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ. വലിയകുളം - സീറോജെട്ടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ തോമസ് ചാണ്ടിക്കും ആലപ്പുഴ മുൻ കളക്ടർമാരായ പി വേണുഗോപാൽ, സൗരവ് ജയിൻ എന്നിവർക്കെതിരെയും കേസുണ്ട്.
https://www.facebook.com/Malayalivartha






















