എന്‍സിപിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകും ; മറ്റുപാര്‍ട്ടിക്കാരെ മന്ത്രിയാക്കില്ല, പാര്‍ട്ടിയുടെ മന്ത്രി ശശീന്ദ്രന്‍ തന്നെ

മറ്റൊരു പാർട്ടിയുടെ എംഎൽഎമാരെയും പാർട്ടിയിലെടുത്ത് മന്ത്രിയാക്കില്ലെന്നും പാർട്ടിയുടെ മന്ത്രി എകെ ശശീന്ദ്രൻ തന്നെയെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരൻ. കോവൂര്‍ കൂഞ്ഞിമോനെ എന്‍സിപിയുമായി സഹകരിച്ച് മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കൂടാതെ എന്‍സിപിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്നും സമ്മേളനത്തോടെ കേരളത്തിൽ പുതിയ പ്രസിഡന്‍റ് വരുമെന്നും പ്രസിഡന്‍റ് സ്ഥാനത്തേക്ക് താൻ ഇനി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ശശീന്ദ്രന് നേരെയുള്ള കേസ് തീരുന്ന അവസരത്തിൽ ശശിന്ദ്രനെ മന്ത്രി ആക്കാനാന്നു പാർട്ടി തീരുമാനം. അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള മാറ്റവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതെ സമയം മറ്റു പാർട്ടികളിലെ എംഎല്‍എമാരെ എന്‍സിപിയിൽ കൊണ്ടുവന്നു മന്ത്രി ആക്കാനാണു നീക്കം എന്ന വാർത്തകൾ ഭാവനാ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കൂടാതെ മെമ്പര്‍ഷിപ്പ് ക്യാംമ്പയിൻ നടക്കുകയാണ് അതിനാൽ പാർട്ടിയിലേക്ക് ആരു വന്നാലും സ്വീകരിക്കും എന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















