യുവനടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാള യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിൽ മരിച്ചനിലയിൽ. 27 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. സിദ്ധുവിന്റെ അമ്മ ഗോവയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
നിര്‍മാതാവ് പി.കെ.ആര്‍ പിള്ളയുടെ മകനാണ് സിദ്ധു. ദുൽഖർ ചിത്രം സെക്കന്റ് ഷോയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് സിദ്ധു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മോഹന്‍ലാല്‍ നായകനായതുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടത്തും.
https://www.facebook.com/Malayalivartha






















