ദേവസ്വം ബോര്‍ഡില്‍ മുന്നക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

ദേവസ്വം ബോര്‍ഡില്‍ മുന്നക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ ഭരണ ഘടന പരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം സദുദ്ദേശപരമാണ്. എസ്.എന്‍.ഡി.പിയും ന്യൂനപക്ഷ സമുദായങ്ങളും ബോധപൂര്‍വം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പിന്നാക്ക സംവരണം വര്‍ദ്ധിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കും. മണ്ഡലകാലത്ത് ബി.ജെ.പി യുടെ നേതൃത്വത്തില്‍ ശബരിമലയില്‍ കാണിക്ക ഇടുന്നതിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുപ്രചരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍ വിശ്വാസികള്‍ ബിജെപിയുടെ നിര്‍ദ്ദേശം തള്ളിയതിന്റെ ഫലമാണ് മണ്ഡലകാല വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























