കെഎസ്‌ആര്‍ടിസി പെന്‍ഷന് 60 കോടി അനുവദിക്കാൻ സര്‍ക്കാര്‍ തീരുമാനമായി

എം.ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്‌ആര്‍ടിസി പെന്‍ഷന് സര്‍ക്കാര്‍ പണം അനുവദിക്കാൻ തീരുമാനമായി. പെന്‍ഷൻ ആവശ്യത്തിനായി 60 കോടി രൂപ ആവശ്യപ്പെട്ടാണ് എം.ഡി കത്ത് നൽകിയത്.
കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ നല്‍കാനുള്ള പണമില്ലെന്നാണ് നേരത്തെ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പലതവണ ധനകാര്യമന്ത്രിക്കും ഗതാതഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്നും കെ.എസ്.ആര്‍.ടി.സി. അഡ്മിനിസ്ട്രേറ്റീവ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാര്‍ പറഞ്ഞിരുന്നു.
നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ മുഴുവന്‍ പെന്‍ഷനും ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലെ പതിനായിരം കഴിഞ്ഞുള്ള പെന്‍ഷനുമായി അഞ്ചുമാസത്തെ പെന്‍ഷനാണ് മുടങ്ങിയത്. മുടങ്ങിയ പെൻഷൻ എല്ലാം കൊടുത്ത് തീര്‍ക്കുന്നതിന് 224 കോടി രൂപയാണ് വേണ്ടത്.
നവംബറിലെയും ഡിസംബറിലെയും ശമ്പളം നൽകാനായി 60 കോടി രൂപയും 70 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കൂടാതെ രണ്ട് ബാങ്കുകളില്‍നിന്നായി 75 കോടി രൂപ ലോണുമെടുത്താണ് മുന്‍പ് പെന്‍ഷന്‍ കൊടുത്തത്.
https://www.facebook.com/Malayalivartha























