Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സൈബര്‍ സെല്ലിന്റെയും ശാസ്ത്രീയ തെളിവുകളുടെയും സഹായത്തോടെയാണ് മരിച്ച ശ്രീജിവിനെ പൊലീസ് അറസ്റ്റ് ചെയ്തത്, ക്രൂരമായി മര്‍ദ്ദിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു

16 JANUARY 2018 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പാറശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 714/13 ലെ പ്രതിയാണ് മരണപ്പെട്ട ശ്രീജിവ്. സൈബര്‍ സെല്‍ വഴിയും ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് ശ്രീജിവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 19/05/14 രാത്രി 11.30 മണിക്കായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണക്കേസായതിനാല്‍ ദേഹ പരിശോധനയ്ക്ക് ശേഷം അടിവസ്ത്രം ധരിപ്പിച്ചാണ് ശ്രീജിവിനെ ലോക്കപ്പിലിട്ടത്. നേരം വെളുക്കുന്നതിന് മുന്‍പ് ശ്രീജീവ്, താന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ചെന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് പറയുകയും അവര്‍ അയാളെ ഉടനടി പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. (OP No.04554 dtd.20/05/14). ആത്മഹത്യക്ക് ശ്രമിച്ചതിന് 562/14 നമ്പര്‍ ആയി കേസ് എടുക്കുകയും ചെയ്തു. (അടിവസ്ത്രം പോലും കൊടുക്കാതെ ലോക്കപ്പിലിട്ടാല്‍ എന്തായിരിക്കും സ്ഥിതി?)


പാറശാല ആശുപത്രിയില്‍ വച്ച് താന്‍ വിഷം കഴിച്ചതായി ശ്രീജിവ് ഡോക്ടറോട് പറഞ്ഞു. അതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഡോക്ടര്‍ poisoning നുള്ള Atropine മരുന്ന് കൊടുത്തു. തുടര്‍ന്ന് അയാളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ ഒ.പി നമ്പര്‍ 119886 ആയി ചികിത്സിക്കുകയും തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയും ചെയ്തു. വിഷം കഴിച്ചതിനുള്ള തുടര്‍ചികിത്സയും നല്‍കി. ശേഷം നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി റിമാന്‍ഡ് ചെയ്തു. ചികിത്സയില്‍ കഴിയവേ ശ്രീജീവ് 21/05/14 ന് മരണപ്പെട്ടു. മൃതദേഹം ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് നടത്തി. വിദഗ്ദ്ധരായ ഫോറന്‍സിക് ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

പരിശോധനയില്‍ Postmortem findings are consistent with death due to poisoning – dtd.22/05/14 എന്നും No.6773 dtd 21/10/14  പ്രകാരമുള്ള കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിന് ശേഷം death was due to carbofuran poisoning എന്നും final opinion ഉം തന്നിട്ടുള്ളതാണ്. കേസ്, ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചിലെ വിവിധ യൂണിറ്റുകളിലും അന്വേഷണം നടത്തി. പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്റെ കണ്ടെത്തലുകള്‍ക്ക് ശേഷം 12/09/16 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘം അന്വേഷണം ഏറ്റെടുത്തു.

തെളിവുകള്‍

20/05/14 ന് പാറശാല താലൂക്ക് ആശുപത്രിയില്‍ ശ്രീജീവിനെ എത്തിക്കുമ്പോള്‍ വിഷം കഴിച്ചതിന്റെ ലക്ഷണങ്ങളായ അമിത വിയര്‍പ്പ്, ഉമിനീര്‍ ഒലിക്കല്‍, കൃഷ്ണമണി ചുരുങ്ങല്‍ തുടങ്ങിയവ പ്രകടമായിരുന്നു. ഡോക്ടറോട് താന്‍ സ്വമേധയാ വിഷം കഴിച്ചതായി പറയുകയും ചെയ്തു. ഡോക്ടര്‍ ഷാജി പോയ്‌സണിങ്ങിനുള്ള അേൃീുശില മരുന്ന് നല്‍കി. പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ഷാജി ഡോക്ടറുടെ അഭിപ്രായം സ്വീകരിച്ചില്ല. മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നപ്പോഴും അവിടെ രക്തത്തിലെ  PC ലെവലും Heart Rateഉം ഉള്‍പ്പെടെ പരിശോധിച്ചതില്‍ OP Poisoning ന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ തുടര്‍ചികിത്സ നല്‍കി. ഈ സമയത്തെല്ലാം ശ്രീജീവ് ബോധവാനായിരുന്നു. അയാള്‍ സമ്മതിക്കാത്തതിനാല്‍ Gastric Sample ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും കേസ് ഷീറ്റില്‍ (നം. ip 31164 ററേ 20.05.14) പ്രത്യേകം പറഞ്ഞിട്ടുണ്ട്.

 ഫോറന്‍സിക് മേധാവിയില്‍ നിന്നും സ്റ്റഡി റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ചതില്‍ poisonകേസ്സുകളില്‍ 2 ദിവസത്തില്‍ കൂടുതല്‍ survive ചെയ്തതിനാല്‍ ശ്രീജിവിന്റെ വയര്‍ കഴുകി വിഷാംശപരിശോധന നടത്തിയപ്പോള്‍ നെഗറ്റീവാണ് രേഖപ്പെടുത്തിയത്. അത്, ആശുപത്രിയില്‍ ശരിയായ വിധത്തില്‍ സാമ്പിള്‍ ശേഖറിക്കാത്തത് കൊണ്ടായിരിക്കാമെന്നും 48 മണിക്കൂറിനു ശേഷം മരണം സംഭവിച്ച ആളുടെ വയറ്റില്‍ വയലറ്റ് ക്രിസ്റ്റല്‍ ദഹിക്കാതെ അവശേഷിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി.

കാര്‍ഷിക സര്‍വകലാശാല ജീവനക്കാരനോ, കെമിക്കല്‍ എക്‌സാമിനറോ മിടുക്കന്‍? 

മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ കാര്‍ഷിക സര്‍വകലാശാലയിലുള്ള ഒരു പ്രൊഫസറില്‍ നിന്നും വാങ്ങിയ ഉപദേശത്തില്‍ മരണ കാരണത്തിന് 63g ഫ്യൂറിഡാന്‍ വേണമെന്നാണ് പറഞ്ഞിട്ടുള്ളത്. no.1336/14 പ്രകാരമുള്ള പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ സര്‍ട്ടിഫിക്കറ്റു പ്രകാരം ശ്രീജിവിനു 69കിലോ ഭാരമാണുള്ളത്. അത്രയും ഭാരമുള്ള ഒരാള്‍ 0.77ഗ്രാം കാര്‍ബോഫുറാന്‍ ഉള്ളില്‍ ചെന്നാല്‍ മരണകാരണം ആകുമെന്ന് WHO, FAO,  എന്നിവയുടെ ഡാറ്റ ഷീറ്റ് പ്രകാരം കണക്കാക്കാവുന്നതാണെന്ന് ഗവ. ചീഫ് കെമിക്കല്‍ എക്‌സാമിനറുടെ no.3303/16/ഇഋഘഉ പ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. കണക്കനുസരിച്ച് മരണപ്പെടാന്‍ 25.6 ഗ്രാം ഫ്യൂറിഡാന്‍ 3 ഗ്രാം മതിയാകുമെന്ന് കാണാം. അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്‍ ഈ വിഷയത്തില്‍ കെമിക്കല്‍ എക്‌സാമിനറെക്കാള്‍ യോഗ്യനാണോ?

മരണപ്പെട്ട ശ്രീജീവ് താമസിച്ചിരുന്ന ആറ്റിങ്ങലിലെ ലോഡ്ജില്‍ വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ പോലീസ് പരിശോധന നടത്തിയതില്‍ 'എനിക്ക് ജീവിതം മടുത്തു. ഞാന്‍ പോകുന്നു' എന്ന് തുടങ്ങുന്ന ടിയാന്റെതായ ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ടിനെ ഒഴിവാക്കി ഗ്രാഫോളോജിസ്റ്റായ ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും അഭിപ്രായം തേടുകയും ടി ആത്മഹത്യാ കുറിപ്പ് തള്ളിക്കളയുകയും ചെയ്തു.

ആത്മഹത്യാ കുറുപ്പിലെ കൈപ്പടയും ശ്രീജിവിന്റെ കൈപ്പടയും ഒന്നാണ്

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് സയന്‍സിലെ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചതില്‍ ആത്മഹത്യാ കുറിപ്പിലെ കൈപ്പടയും ശ്രീജിവിന്റെ ഡയറിയിലെ കൈപ്പടയും ലോഡ്ജിന്റെ രജിസ്റ്ററില്‍ ശ്രീജീവ് എഴുതിയതായി കാണപ്പെട്ട കൈപ്പടയും ഒന്നാണെന്നും  (FSL Report No B1/3375/FSL/2016), ഗ്രാഫോളജിസ്‌റ് ആയ ഒരാള്‍ Handwriting Analyse ചെയ്യാൻ competent അല്ല എന്നും പറഞ്ഞിട്ടുള്ളതാണ്.  
ശ്രീജിവിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകള്‍, ചികിത്സയിലായിരിക്കുമ്പോഴോ ചികില്‍സ തടസപ്പെടുത്തുമ്പോഴും മറ്റും സംഭവിക്കാവുന്ന നിസ്സാരമായവയാണെന്നും ഈ കേസില്‍muscle crush injury  ഉണ്ടായതായി കരുതാനാവില്ല എന്നും വൃഷണത്തിലെ നിറവ്യത്യാസം മരണപ്പെട്ടശേഷം ഉണ്ടായ ചുരുങ്ങലോ ഉണക്കലോ കൊണ്ട് സംഭവിക്കാമെന്നും ഫോറന്‍സിക് മെഡിസിന്‍ HOD, No.188/17 SMLI ആയ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.

പെണ്‍കുട്ടിയുടെ കഥ കെട്ടുകഥ

ഇതിനെല്ലാം പുറമെ ശ്രീജിവ് പാറശാല സ്‌റ്റേഷനില്‍ വച്ച് വിഷം കഴിക്കുമ്പോള്‍ സ്‌റ്റേഷനില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ചെങ്കല്‍ സ്വദേശി രമേശന്‍, ശ്രീജീവ് വിഷം കഴിച്ചതിനെ സംബന്ധിച്ച് പോലീസിനോട് വെളിപ്പെടുത്തിയതുള്‍പ്പെടെയുള്ള രേഖകള്‍ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ കഥ ഒരു പൊലീസുകാരന്റെ ബന്ധുവാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിട്ടുള്ളതും ശ്രീജിവിന്റേത് വിഷം കഴിച്ചുള്ള ആത്മഹത്യയാണെന്നതിലേക്ക് മറ്റു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് തല്‍്ക്കാലം വെളിപ്പെടുത്താനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends