ആർ എസ് പി പ്രതിനിധിയായി തന്നെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തണം എന്ന് എല്‍ഡിഎഫിനോട് ആവശ്യപെട്ടിട്ടുണ്ട്; എന്‍.സി.പിയില്‍ ചേര്‍ന്ന് മന്ത്രിയാകാനില്ലെന്നും കോവൂർ കുഞ്ഞുമോൻ

എന്‍.സി.പിയില്‍ ചേര്‍ന്ന് മന്ത്രിയാകാനില്ലെന്ന് വ്യക്തമാക്കി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. മറ്റേതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മന്ത്രിയാകാനില്ല. എന്‍.സി.പിയില്‍ ചേര്‍ന്ന് താൻ മന്ത്രിയാകുമെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത് പക്ഷ പാര്‍ട്ടി ആയതിനാല്‍ ആര്‍എസ്പി പ്രതിനിധിയായി തന്നെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തണം എന്ന് എല്‍ഡിഎഫിനോട് പാര്‍ട്ടി ആവിശ്യപെട്ടിട്ടുണ്ട്. ആര്‍.എസ്.പിക്ക് എല്‍.ഡി.എഫ് മന്ത്രി സ്ഥാനം നല്‍കിയാല്‍ സ്വികരിക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന് മന്ത്രി സ്ഥാനം നൽകുന്നത് സംബന്ധിച്ച് നടക്കുന്ന ചർച്ചകളെല്ലാം വെറും ഊഹാപോഹം മാത്രമാണെന്ന് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ട ഗതികേട് എന്‍ സി പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























