ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ് ഇപ്പോള്‍ വ്യക്തമായത്; നെഹ്റുവിന്റെ കാലം മുതല്‍ നല്‍കുന്ന ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും എം എം ഹസ്സൻ

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. കേന്ദ്ര സർക്കാർ തീരുമാനത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ് ഇപ്പോള്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നിലപാട് മതേതരത്വത്തിനെതിരാണ്. നെഹ്റുവിന്റെ കാലം മുതല്‍ നല്‍കുന്ന സബ്സിഡിയാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 700 കോടി രൂപ ഹജ്ജ് സബ്സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കുകയും പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























